ADVERTISEMENT

ന്യൂഡല്‍ഹി∙ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുൻ എംഎൽഎയും ഡൽഹി കൗൺസിലറുമായ റാം ചന്ദ്ര വീണ്ടും ആംആദ്മിയില്‍ ചേര്‍ന്നു. 4 ദിവസം മുൻപായിരുന്നു റാം ചന്ദ്ര ആം ആദ്മി വിട്ട് ബിജെപിയിലെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും തുടന്ന് ആം ആദ്മിയിലേക്ക് തിരിച്ചു വരാന്‍ തീരുമാനിക്കുകയായിരുന്നുന്നെന്നും റാം ചന്ദ്ര പറഞ്ഞു. 

ആം ആദ്മിയുടെ ചെറിയൊരു പടയാളിയാണു താനെന്നും തെറ്റായൊരു തീരുമാനമാണു നേരത്തെ എടുത്തതെന്നുമാണ് റാം ചന്ദ്ര പറയുന്നത്. ‘‘നമ്മുടെ മുഖ്യമന്ത്രി എന്നെ ശാസിച്ചു. റാം ചന്ദ്ര, എഴുന്നേല്‍ക്കൂ... മനീഷ്, ഗോപാല്‍ റായ്, സന്ദീപ് തുടങ്ങി എല്ലാ നേതാക്കളെയും കാണൂ. പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കൂ.’’ എന്ന് കേജ്‌രിവാള്‍ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞെന്നാണ് റാം ചന്ദര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ വാക്ക് കാരണം എഎപിയില്‍ നിന്നും ഇനി താന്‍ വ്യതിചലിക്കില്ലെന്നും റാം ചന്ദർ പറഞ്ഞു. ഭാവിയില്‍ തന്നെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കില്ല. ബിജെപിയുമായുള്ള ഹ്രസ്വകാല ബന്ധത്തില്‍ വിഷമമുണ്ട്. തെറ്റ് തിരിച്ചറിഞ്ഞ നിമിഷം മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സന്ദീപ് പഥക് തുടങ്ങിയവരോട് തിരിച്ചു വരണമെന്ന് അറിയിക്കുകയായിരുന്നുവെന്നും റാം ചന്ദർ പറഞ്ഞു.

4 എഎപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം ഈ മാസം 25നാണു റാം ചന്ദര്‍ ബിജെപിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന നേതാക്കളുടെ അടുക്കാനാകാത്ത സ്വഭാവമാണു തന്റെ പാര്‍ട്ടി മാറ്റത്തിന്റെ കാരണമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വാര്‍ഡ് കമ്മിറ്റി തിരഞ്ഞെടുപ്പു നടക്കുമെന്നു പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് റാം ചന്ദര്‍ ആംആദ്മിയിലേക്ക് തിരികെ വന്നത്.

English Summary:

Former AAP Councillor Ram Chadra has rejoined the party just days after joining the BJP.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com