ADVERTISEMENT

റാഞ്ചി∙ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപയ് സോറൻ ബിജെപിയിൽ ചേർന്നു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ചംപയ് സോറൻ പാർട്ടി അംഗത്വം എടുത്തത്. നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു എന്നായിരുന്നു സോറൻ ബിജെപി പ്രവേശനത്തെ കുറിച്ച് പറഞ്ഞത്. ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനിരിക്കെയാണ് ചംപയ് സോറന്റെ രാഷ്ട്രീയ മാറ്റമെന്നതാണ് ശ്രദ്ധേയം.

പാർട്ടിയുമായി ഉടക്കി നിന്ന ചംപയ് സോറനെ ബിജെപി വലയിലാക്കുകയായിരുന്നു. താൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഹേമന്ത് സോറന്റെ ഭാര്യ കാര്യങ്ങൾ നിയന്ത്രിച്ചതിലായിരുന്നു ചംപയ് സോറന്റെ നീരസം. ജാർഖണ്ഡിൽ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ ഒബിസി വിഭാഗത്തിന്‍റെ പിന്തുണ ലഭിച്ചിരുന്നെങ്കിലും ഗോത്ര വിഭാഗത്തിന്‍റെ പിന്തുണ ബിജെപിയ്ക്ക് ലഭിച്ചിരുന്നില്ല. ഈ വിഭാഗത്തിൽ നിന്നും ഒരാൾ പാർട്ടിയിലെത്തുന്നതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന പ്രതീക്ഷയിലാണു ബിജെപി ക്യാംപ്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ രാജിവെച്ചപ്പോഴാണു ചംപയ് സോറൻ മുഖ്യമന്ത്രിയായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. എന്നാൽ ഹേമന്ദ് സോറൻ ജയിൽ മോചിതനായതോടെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു.

English Summary:

Tribal Leader Champai Soren's Move to BJP Shakes Up Jharkhand Political Scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com