ADVERTISEMENT

ന്യൂഡൽഹി∙ ഇടതുപക്ഷം എന്നാൽ സ്ത്രീപക്ഷമാണെന്നും മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിച്ച് ആനി രാജ. മുകേഷ് എംഎൽഎക്കെതിരെയുള്ള നിലപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തള്ളിയാണ് ആനി രാജ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. 

‘‘മറ്റുള്ളവർ തെറ്റു ചെയ്തിട്ടുണ്ടാവും. അവർ എന്തു ചെയ്തു എന്നു നോക്കിയല്ല നടപടി എടുക്കേണ്ടത്. രാജ്യത്തെ മറ്റുള്ളവർക്കു കൂടെ മാതൃകയാവണം കമ്യൂണിസ്റ്റുകാർ. അതിജീവിതകൾക്കു കൂടി നീതി ഉറപ്പാക്കുമെന്നു സർക്കാർ അവരെ ബോധ്യപ്പെടുത്തണം. മുകേഷ് എംഎൽഎ സ്ഥാനം രാജി വച്ചില്ലെങ്കിൽ സർക്കാരിനു മുകളിൽ നിഴൽ വീഴും.

നീതി ഉറപ്പാക്കുന്നെന്നു ഇരകൾക്ക് ബോധ്യം വരണം. രാജ്യത്തു മറ്റെവിടെയും ഇടതുപക്ഷ സർക്കാരില്ല. പ്രതികരണം എന്തെന്നു വലിയ പ്രതീക്ഷയോടെ നോക്കുന്ന സമയമാണിത്. അതിന്റെ ഗൗരവം കേരളത്തിലെ സർക്കാർ എടുക്കുമെന്നു കരുതുന്നു’’– ആനി രാജ പറഞ്ഞു. കേരളം ഒരു ‘വാട്ടർ ഷെഡ് മൊമന്റിലൂടെ’ കടന്നു പോവുകയാണ്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവായ വൃന്ദ കാരാട്ടും കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ആനി രാജ പറഞ്ഞു.

English Summary:

Annie Raja demands Mukesh mla resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com