ADVERTISEMENT

മുംബൈ ∙ ഒരുമിച്ചു ജീവിക്കുകയായിരുന്ന യുവതി നൽകിയ പീഡന പരാതിയിൽ യുവാവിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരസ്പരം പീഡനപരാതി നൽകില്ലെന്ന ഇരുവരും തമ്മിലുള്ള കരാർ തെളിവായി സ്വീകരിച്ചാണു കോടതി നടപടി. പ്രായമുള്ളവരെ പരിചരിക്കുന്ന ജോലി ചെയ്യുന്ന 29 വയസ്സുകാരിയാണ് 46 വയസ്സുള്ള പങ്കാളിക്കെതിരെ പരാതി നൽകിയത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥനാണ്. 

ഏറെ നാളായി ഒരുമിച്ചു കഴിയുന്ന ഇരുവരും തമ്മിൽ തെറ്റിയപ്പോൾ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നൽകി. എന്നാൽ, പരസ്പരം പീഡനപരാതി നൽകില്ലെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ഒരുമിച്ചു ജീവിക്കാൻ‌ തുടങ്ങിയതെന്ന് വാദിച്ച യുവാവ് കാരാർ കോടതിക്കു കൈമാറി. എന്നാൽ, രേഖയിലെ ഒപ്പ് തന്റേതല്ലെന്നു യുവതി വാദിച്ചു. രേഖകൾ പരിശോധിച്ച കോടതി അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് യുവാവിന് അറസ്റ്റിൽ നിന്നു സംരക്ഷണം നൽകിയത്.

English Summary:

Live-in ‘agreement’ helps Mumbai man get pre-arrest bail in rape case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com