ADVERTISEMENT

ബെയ്ജിങ്∙ യാഗി ചുഴലിക്കാറ്റ് ചൈനയിലെ ഹൈനാൻ ദ്വീപിൽ കരതൊട്ടു. തെക്കൻ ചൈനീസ് തീരപ്രദേശങ്ങളിലും ഹോങ്കോങ്ങിലും മക്കാവുവിലും കനത്ത മഴയും ശക്തമായ കാറ്റുമാണ് അനുഭവപ്പെടുന്നത്. 4,00,000ലധികം പേരെ മാറ്റിപ്പാർപ്പിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊടുങ്കാറ്റ് ഹൈനാൻ ദ്വീപിന്റെ വടക്കേ അറ്റത്ത് എത്തിയത്. ചൈനയുടെ വലിയൊരു ഭാഗത്തെ ഇത് ബാധിക്കുമെന്നാണ് നിഗമനം.

കാറ്റിന്റെ വേഗത മണിക്കൂറിൽ 245 കിലോമീറ്ററെത്തിയതോടെ 2024ലെ ഏറ്റവും വലിയ രണ്ടാമത്തെ ഉഷ്ണമേഖല ചുഴലിക്കാറ്റായി യാഗി മാറി. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കടൽപ്പാലമായ ഹോങ്കോങ്-മക്കാവു-സുഹായ് പാലം ഉൾപ്പെടെ, പ്രദേശത്തുടനീളമുള്ള ഗതാഗത സംവിധാനങ്ങൾ വിച്ഛേദിച്ചു. ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ചും അടച്ചു.

സ്കൂളുകൾ അടച്ചിടുകയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിൽ വടക്കൻ ഫിലിപ്പീൻസിൽ 16 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. 2014ൽ 46 പേരുടെ മരണത്തിനിടയാക്കിയ റമ്മാസൺ (Rammasun) ചുഴലിക്കാറ്റിന് ശേഷം ഹൈനാനിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കിയത് യാഗി ചുഴലിക്കാറ്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com