‘ദ്രോഹിക്കുന്നു; സംഗീത നാടക അക്കാദമിയിൽ തുടരുന്നത് ആത്മഹത്യാപരം’: ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു
Mail This Article
×
ആലപ്പുഴ∙ കേരള സംഗീത നാടക അക്കാദമി എക്സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നു നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു. ഭരണസമിതിയെ നോക്കുകുത്തിയാക്കി അക്കാദമി സെക്രട്ടറി കലാകാരന്മാരെ ദ്രോഹിക്കുമ്പോൾ സമിതിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസ്സിലാക്കിയാണു രാജിയെന്നു മന്ത്രി സജി ചെറിയാന് അയച്ച കത്തിൽ ഫ്രാൻസിസ് ടി.മാവേലിക്കര പറഞ്ഞു.
മുണ്ടശേരി മുതൽ എ.കെ.ബാലൻ വരെയുള്ളവർ ഇരുന്ന കസേരയിലാണു സജി ചെറിയാൻ ഇരിക്കുന്നതെന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. സമാന പ്രശ്നത്തിൽ ഗായകൻ വി.ടി.മുരളി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
English Summary:
Following V.T. Murali, Playwright Francis T. Maavelikkara Quits Kerala Akademi Executive Committee
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.