22കാരിയെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തു; പൊലീസ് കോൺസ്റ്റബിൾ അറസ്്റ്റിൽ
Mail This Article
×
റായ്പുർ∙ ഇരുപത്തിരണ്ടുകാരിയായ വിദ്യാർഥിനിയെ ബലാത്സംഗത്തിന് ഇരയാക്കിയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനെയാണ് റായ്പുർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രിയിലാണ് 26 വയസ്സുകാരനായ കോൺസ്റ്റബിൾ തന്റെ കാറിലും വീട്ടിലും വച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. യുവതിയും പ്രതിയും കഴിഞ്ഞ കുറച്ചു മാസങ്ങളായി പരസ്പരം അറിയാവുന്നവരാണ്.
“ഇരയ്ക്ക് അവളുടെ പഠനവുമായി ബന്ധപ്പെട്ട് ചില സഹായം ആവശ്യമായിരുന്നു. അവർ രണ്ടു മൂന്നു മാസമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇരുവരും ഒരു പ്രദേശത്ത് നിന്നുള്ളവരാണ്.’’ – ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഇൻസ്പെക്ടർ ഹേഷ് ഗൗതം പറഞ്ഞു.
English Summary:
Police constable held for rape of student in Raipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.