‘ജെഡിയുവുമായി ഇനിയൊരു സഖ്യത്തിനില്ല; നിതീഷാണ് തൊഴുകയ്യുമായി ആർജെഡിക്കു മുന്നിൽ വന്നത്’
Mail This Article
×
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആർജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആർജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുൻപു തൊഴുകയ്യുമായി ആർജെഡി നേതൃത്വത്തിനു മുന്നിൽ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാർ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർജെഡി വിജയിച്ചാൽ ബിഹാറിനു വൻ തോതിൽ മാറ്റമുണ്ടാകും. എല്ലാവരെയും ഒത്തൊരുമിപ്പിച്ചാണു ബിഹാറിനെ മുന്നോട്ടു നയിക്കേണ്ടത്. ആധുനിക ബിഹാർ സൃഷ്ടിക്കാൻ പ്രയത്നിക്കുമെന്നും തേജസ്വി പറഞ്ഞു.
English Summary:
Tejashwi Yadav Rules Out Future Alliance with Nitish Kumar's JDU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.