ADVERTISEMENT

വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡോണൾ‌ഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി. 

ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു. 

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്തദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യൽ സംവാദത്തിനായി കണ്ടുമുട്ടിയപ്പോൾ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

English Summary:

Trump, Harris Clash in Fiery Debate Ahead of US Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com