ADVERTISEMENT

തിരുവനന്തപുരം∙ ആരോപണങ്ങളിൽ അജിത് കുമാറിന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തി ഡിജിപി. ഇന്ന് രാവിലെയാണ് പൊലീസ് ആസ്ഥാനത്ത് ഡിജിപിയ്ക്ക് മുന്നിൽ എഡിജിപി എം.ആർ.അജിത്ത് കുമാർ നേരിട്ടെത്തിയത്. സ്വർണക്കടത്ത് കേസ്, റിദാൻ വധം, തൃശ്ശൂർ പൂരം അലങ്കോലമാക്കൽ തുടങ്ങിയവയാകും ഇതിൽ ഉൾപ്പെടുക. 

അതേസമയം അജിത്‌കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിനും ഡിജിപി ശുപാർശ ചെയ്തു. പി.വി.അൻവർ എംഎൽഎ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്‌ഖ് ദർവേസ് സാഹിബ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം തുടങ്ങി, അൻവർ മൊഴി നൽകിയ അഞ്ചു കാര്യങ്ങളിലാണ് അന്വേഷണ ശുപാർശ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.

ഡിജിപി സർക്കാരിന് സമർപ്പിച്ച ശുപാർശയും വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാകും കേസ് അന്വേഷിക്കുക എന്നാണ് വിവരം.

English Summary:

Vigilance Probe Recommended Against ADGP M.R. Ajith Kumar Over Corruption Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com