ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപ സര്‍ക്കാരിനു ലഭിക്കുമ്പോള്‍ വില്‍പനയിലൂടെ ജീവനക്കാർക്കു ലഭിച്ച ലോട്ടറിയാണു ബോണസ്.

സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസായ 95,000 രൂപയാണ് ജീവനക്കാരനു കിട്ടുന്നത്. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്.

English Summary:

Bevco Employees Raise a Glass to Record Rs 95,000 Onam Bonus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com