ADVERTISEMENT

കോട്ടയം∙ ‘‘ഇങ്ങനെ സീഗരറ്റ് വലിക്കല്ലേ സീതായെന്ന് ഫോണിൽ സംസാരിക്കുമ്പോഴൊക്കെ ഞാൻ പറയുമായിരുന്നു. എന്നെയും ബേബിയേയും പോലുള്ള അടുപ്പക്കാർക്ക് സീതാറമോ യച്ചൂരിയോ ആയിരുന്നില്ല അദ്ദേഹം, ഞങ്ങളുടെ സീത ആയിരുന്നു. സിഗരറ്റ് എന്നേയും കൊണ്ടേ പോകൂ, അല്ലാതെ ഞാൻ സിഗരറ്റ് വലി നിർ‌ത്തില്ലെന്നായിരുന്നു എല്ലാ ശാസനകൾക്കും സീതയുടെ മറുപടി. രാഷ്ട്രീയ ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ് യച്ചൂരിയുടെ വിയോഗം. ഇന്ത്യാ മുന്നണി തിരഞ്ഞെടുപ്പിനു ശേഷവും ഉയർന്നുവരികയാണ്. ബിജെപിക്കെതിരായ സമരത്തിനും സിപിഎമ്മിന്റെ നവീകരണത്തിനും ഇനിയും അദ്ദേഹം വേണമായിരുന്നു. ഒരു ദശാബ്ദം കൂടി നന്നായി അദ്ദേഹത്തിന് ജോലി ചെയ്യാൻ സാധിക്കുമായിരുന്നു’’ – സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന്റെ വെറുമൊരു അനുശോചനമല്ലിത്. വാക്കുകൾ ഇടറിയാണ് തന്റെ പ്രിയ സുഹൃത്തിനെപ്പറ്റി സി.പി. ജോൺ മനോരമ ഓൺലൈനിനോട് സംസാരിച്ചത്. 

ഇനി അൽപം ഫ്ലാഷ്ബാക്കാണ്, വർഷം 1984 ജനുവരി. എം.എ. ബേബി എസ്എഫ്ഐയുടെ ദേശീയ പ്രസിഡന്റ് പദവിയിൽ നിന്നും മാറുന്നു. കേരള ഘടകത്തിന്റെ പൂർണ പിന്തുണയോടെ ദേശീയ പ്രസിഡന്റ് പദവിയിലേക്ക് എത്താനായി തയാറായി നിൽക്കുകയാണ് സി.പി. ജോൺ. യച്ചൂരിയെ പ്രസി‍ഡന്റാക്കണമെന്നാണ് ദേശീയ നേതാക്കളിൽ‌ ചിലരുടെ താൽപര്യം. ‘‘എനിക്ക് തീർ‌ച്ചയായിട്ടും അതൊരു നഷ്ടമായിരുന്നു. പക്ഷേ യച്ചൂരി പ്രസി‍ഡന്റാകുന്നത് ഒരു നല്ല കാര്യമായാണ് എനിക്ക് തോന്നിയത്. കേരള ഘടകത്തിന്റെ ചില എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും യച്ചൂരി എന്നെക്കാൾ പ്രാപ്തനും അർഹനുമാണെന്ന് തോന്നി. എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷനിൽ പങ്കെടുത്താണ് ബാസവ പുനയ്യ യച്ചൂരിയാണ് പ്രസിഡന്റ് സ്ഥാനാർഥിയെന്ന് അറിയിക്കുന്നത്. അത് അംഗീകരിക്കണമെന്ന് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു. യച്ചൂരി പ്രസിഡന്റായ ശേഷം ആദ്യമായി ഞാനാണ് കേരളത്തിലേക്ക് കൊണ്ടുവന്ന് സ്വീകരണം നൽകിയത്. കോട്ടയം മാമൻമാപിള ഹാളിലായിരുന്നു സ്വീകരണം. അതിനു മുൻപും ശേഷവും എന്റെ ഏറ്റവും അടുത്ത സ്നേഹിതനും സുഹൃത്തുമായിരുന്നു യച്ചൂരി’’ – സി.പി. ജോൺ പറഞ്ഞു.

sitharam-yechuri3
നിതീഷ് കുമാറിനൊപ്പം സീതാറാം യെച്ചൂരി
sitharam-yechuri-12
സീതാറാം യെച്ചൂരി അമ്മയ്‌ക്കൊപ്പം
sitharam-yechuri-14
തിരുവനന്തപുരത്ത് എൽഡിഎഫ് മന്ത്രി സത്യപ്രതിജ്ഞ - 25 05 2016 - ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ
sitharam-yechuri-10
സീതാറാം യെച്ചൂരി
sitharam-yechuri-9
സീതാറാം യെച്ചൂരി രാഹുൽ ഗാന്ധിക്കൊപ്പം
sitharam-yechuri-8
സീതാറാം യെച്ചൂരിയുടെ കുടുംബ ചിത്രം
sitharam-yechuri-13
ന്യൂഡൽഹി: 04 ഏപ്രിൽ 2014. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയും. ഫോട്ടോ: ജെ സുരേഷ്
sitharam-yechuri
sitaram-yechury-8
ഹർകിഷൻ സിങ് സുർജിത്തിനൊപ്പം. (Photo: Manorama Archives)
sitaram-yechury-1
ബൃന്ദ കാരാട്ട്, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കൊപ്പം സീതാറാം യച്ചൂരി. (ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)
sitaram-yechury-9
ന്യൂഡൽഹിയിൽ സിപിഎം തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ പ്രകാശ് കാരാട്ട്, ഹർകിഷൻ സിങ് സുർജിത്, എസ്. രാമചന്ദ്രൻ പിള്ള, സീതാറാം യച്ചൂരി എന്നിവർ. (Photo: Manorama Archives)
sitaram-yechury-2
മണിക് സർക്കാർ, പ്രകാശ് കാരാട്ട് എന്നിവർക്കൊപ്പം സിപിഎം 20ാം പാർട്ടി കോൺഗ്രസ് വേദിയിൽ സീതാറാം യച്ചൂരി. 2012 ഏപ്രിൽ ഒൻപതിലെ ചിത്രം. (ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)
sitaram-yechury-5
എസ്. രാമചന്ദ്രൻ പിള്ള, വി.എസ്. അച്യുതാനന്ദൻ, ഇ.കെ.നായനാർ എന്നിവർക്കൊപ്പം 1998ൽ കൊൽക്കത്തയിൽ നടന്ന പാർട്ടി കോൺഗ്രസ് വേദിയിൽ സീതാറാം യച്ചൂരി. (Photo: Manorama Archives)
sitaram-yechury-7
പ്രകാശ് കാരാട്ടിനൊപ്പം സീതാറാം യച്ചൂരി. 2012 ഏപ്രിൽ 9ലെ ചിത്രം. (ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)
sitaram-yechury-6
അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരെ പാർലമെന്റിനു പുറത്ത് പ്രതിഷേധം നടത്തുന്നവർ. മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയവർക്കൊപ്പം സീതാറാം യച്ചൂരിയും. (PTI Photo by Vijay Verma)
sitaram-yechury-3
കോഴിക്കോട് വച്ചുനടന്ന സിപിഎം 20ാം പാർട്ടി കോൺഗ്രസ് വേദിയിൽ നേതാക്കൾക്കൊപ്പം സീതാറാം യച്ചൂരി. 2012 ഏപ്രിൽ ഒൻപതിലെ ചിത്രം. (ഫോട്ടോ: ബി. ജയചന്ദ്രൻ ∙ മനോരമ)
sitaram-yechury-4
പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊപ്പം സീതാറാം യച്ചൂരി. 2012 ഏപ്രിൽ ഒൻപതിലെ ചിത്രം. (ഫോട്ടോ: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ)
Sitaram Yechury (Photo: Rahul R Pattom / Manorama)
സീതാറാം യച്ചൂരി. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)

Sitaram Yechury (Photo: Josekutty Panackal / Manorama)
സീതാറാം യച്ചൂരി (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)

Sitaram Yechury (Photo: Sameer A Hameed / Manorama)
സീതാറാം യച്ചൂരി. (ഫോട്ടോ: സമീർ എ. ഹമീദ് ∙ മനോരമ)
Sitaram Yechury (Photo: Josekutty Panackal / Manorama)
സീതാറാം യച്ചൂരി (ഫോട്ടോ: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ)
Sitaram Yechury (Photo: Rahul R Pattom / Manorama)
സീതാറാം യച്ചൂരി. (ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ)
sitharam-yechuri3
sitharam-yechuri-12
sitharam-yechuri-14
sitharam-yechuri-10
sitharam-yechuri-9
sitharam-yechuri-8
sitharam-yechuri-13
sitharam-yechuri
sitaram-yechury-8
sitaram-yechury-1
sitaram-yechury-9
sitaram-yechury-2
sitaram-yechury-5
sitaram-yechury-7
sitaram-yechury-6
sitaram-yechury-3
sitaram-yechury-4
Sitaram Yechury (Photo: Rahul R Pattom / Manorama)
Sitaram Yechury (Photo: Rahul R Pattom / Manorama)
Sitaram Yechury (Photo: Rahul R Pattom / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Rahul R Pattom / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Sameer A Hameed / Manorama)
Sitaram Yechury (Photo: Josekutty Panackal / Manorama)
Sitaram Yechury (Photo: Rahul R Pattom / Manorama)

സി.പി. ജോണിന്റെ വാക്കുകളിൽ ഒരുക്കാലത്ത് എം.എ.ബേബിയുടെ അസിസ്റ്റന്റായിരുന്നു യച്ചൂരി. എസ്എഫ്ഐ പ്രസിഡന്റ് എന്ന നിലയിൽ ബേബിക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കേണ്ടിയിരുന്നു. എസ്എഫ്ഐക്ക് അന്ന് സോവിയറ്റ് യൂണിയനുമായൊക്കെ വലിയ ബന്ധമുണ്ടായിരുന്നു. അതെല്ലാം യച്ചൂരിയുടെ കൈയ്യിൽ ഭദ്രമായിരുന്നു. ഇടയ്ക്കിടെ കേരളത്തിൽ വരുമായിരുന്നു. കോഴിക്കോട് കുറ്റിച്ചിറയ്ക്ക് അടുത്തുള്ള എംഎം സ്കൂളിന്റെ മുന്നിൽ നടന്ന യോഗത്തിൽ യച്ചൂരി പ്രസംഗിച്ചതൊക്കെ ഓർമയുണ്ട്. പാർട്ടി ഓഫിസിലൊക്കെ താമസിച്ച് ലളിത ജീവിതമായിരുന്നു. സുന്ദരയ്യയുടെ ഓമനയായിരുന്നു സീത. യച്ചൂരിയുടെ വീട്ടിലായിരുന്നു പലപ്പോഴും സുന്ദരയ്യ താമസിച്ചിരുന്നതെന്നും ജോൺ ഓർക്കുന്നു.

കേരളത്തിന്റെ സംഘടന പ്രശ്നങ്ങളുടെയും ബദൽ രേഖയുടെയും പേരിൽ എം.വി. രാഘവനൊപ്പം താൻ പാർട്ടി വിട്ടപ്പോൾ യച്ചൂരിക്കുണ്ടായ വിഷമം ഇന്നും ജോണിന്റെ ചെവിയിലുണ്ട്. ചരിത്രം തീരുമാനിക്കും എന്തായിരുന്നു ശരിയെന്നും തെറ്റെന്നുമായിരുന്നു യച്ചൂരിയുടെ വാക്കുകൾ. കത്ത് അയക്കാൻ പറ്റിയില്ല, വീട്ടിലെ മേൽവിലാസം എനിക്കറിയില്ലായിരുന്നു എന്നാണ് യച്ചൂരിയുടെ പരിഭവം. സി.പി, ജോൺ, തിരുവനന്തപുരം എന്ന് അയച്ചാൽ കത്ത് തനിക്ക് കിട്ടുമായിരുന്നു എന്നായിരുന്നു ജോണിന്റെ മറുപടി.

‘‘കാരാട്ടും യച്ചൂരിയും ഇരട്ട കുട്ടികളെ പോലെയായിരുന്നു. സുർജിത്തിൽ നിന്നും ബാറ്റൺ ഏറ്റുവാങ്ങിയ ശേഷം അവരുടെ രാഷ്ട്രീയ താളം നിലനിർത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ലെന്ന് ഞാൻ അൽപം ദേഷ്യത്തോടെ തന്നെ അദ്ദേഹത്തോട് പറയുമായിരുന്നു. ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാൻ പറ്റാത്തതിന്റെയും സോമനാഥ് ചാറ്റർജിയെ പുറത്താക്കേണ്ടി വന്നതിന്റയുമൊക്കെ നടത്തിപ്പുകാരായി ഇരുവരും മാറി. ബംഗാൾ ഉൾപ്പെടെ ശക്തി കേന്ദ്രങ്ങൾ നഷ്ടപ്പെട്ട ഒരു വലിയ പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. അവസാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനൊപ്പം ചേർന്ന് ബംഗാളിൽ തിരിച്ചുവരാമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ അതു സാധിച്ചില്ല’’– സി.പി. ജോൺ പറഞ്ഞു.

സിപിഎം ജനറൽ സെക്രട്ടറി പദവിയിൽ ഇരിക്കുമ്പോഴും ഇരുവരും ഫോണിൽ എപ്പോഴും സംസാരിക്കുമായിരുന്നു. കേരളത്തിലെ പല കാര്യങ്ങളും തുറന്നു സംസാരിക്കുമായിരുന്നുവെന്ന് സി.പി. ജോൺ പറയുന്നു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റില്ലല്ലോ. വാട്സാപ്പിലും ഞങ്ങൾ ചാറ്റ് ചെയ്യുമായിരുന്നു. 2023 സെപ്റ്റംബർ മാസത്തിൽ സിഎംപിയുടെ കോൺഫഡറേഷൻ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിൽ ഞങ്ങൾ ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. അടുത്ത കാലത്തായി വിളിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് തീരെ സുഖമില്ലായിരുന്നുവെന്നും സി.പി. ജോൺ വേദനയോടെ പറയുന്നു.

English Summary:

Sitaram Yechury (1952-2024)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com