ADVERTISEMENT

തിരുവനന്തപുരം∙ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവൻസറായ പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പ്രതി ബിനോയിക്ക് ജാമ്യമില്ല. പ്രതി നല്‍കിയ അഞ്ചാമത്തെ ജാമ്യാപേക്ഷയും തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബു തള്ളി. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഒന്നാം പ്രതി സൗഹൃദത്തിലാകുകയും റീല്‍സ് ചിത്രീകരിക്കാനെന്ന പേരില്‍ പല റിസോര്‍ട്ടുകളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നുമാണ്. കേസ്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാക്കി. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു. 

തുടര്‍ന്ന് ഒന്നാം പ്രതിയായ യുവാവില്‍നിന്ന് അകന്ന പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളെ ഉപയോഗിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതാണ് പെണ്‍കുട്ടിയെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് കേസ്. 

പൂജപ്പുര പൊലീസാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഗര്‍ഭഛിദ്രം നടത്തിയതിന്റെ തെളിവുകളും പ്രതികളും പെണ്‍കുട്ടിയും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസ് വീണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.

English Summary:

Court Rejects Fifth Bail Plea of Binoy in Social Media Influencer Suicide Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com