ഓണാഘോഷത്തിനിടെ അപകടകരമായ ഡ്രൈവിങ്; 9 വിദ്യാർഥികൾക്ക് നോട്ടിസയച്ച് പൊലീസ്
Mail This Article
×
കോഴിക്കോട്∙ ഫാറൂഖ് കോളജിലെ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച 9 വിദ്യാർഥികൾക്കു നോട്ടിസ് നൽകി പൊലീസ്. 10 വാഹനങ്ങൾ ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം കോളജിൽ ഓണാഘോഷം നടക്കുന്നതിനിടെയാണ് ആഡംബര കാറുകളിൽ റോഡിലൂടെ അപകടകരമായ രീതിയിൽ വിദ്യാർഥികൾ അഭ്യാസ പ്രകടനം നടത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കേസെടുത്തത്. ആർടിഒയും കേസ് എടുത്തിരുന്നു.
English Summary:
Onam Celebrations Turn Dangerous: Students Booked for Rash Driving in Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.