ADVERTISEMENT

കൊച്ചി∙ മൂന്നാർ ചൊക്രമുടിയിലെ ഭൂമി കയ്യേറ്റം ശരിവച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കയ്യേറ്റം നടന്നത് റവന്യൂ ഭൂമിയിലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഹൈക്കോടതി നിയോഗിച്ച റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ഓൺലൈനിനു ലഭിച്ചു. സർക്കാർ ഭൂമിയിൽ പട്ടയം കിട്ടിയെന്ന് കാണിച്ചായിരുന്നു ഭൂമി കയ്യേറിയതും നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും എന്നാണ് കണ്ടെത്തൽ. 

കയ്യേറ്റം പൂർണമായി ഒഴിപ്പിച്ച് ഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. അനധികൃത നിർമാണം നടത്തിയവർ, കയ്യേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. പുറമ്പോക്ക് ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫിസറുടെ നടപടിയും തെറ്റാണ്.  പരിശോധന നടത്താതെ സ്ഥലത്തിന്  ഉടുമ്പൻ ചോല തഹസിൽദാർ നിജസ്ഥിതി  സർട്ടിഫിക്കറ്റ് നൽകിയെന്നം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കയ്യേറ്റം വഴി നീർച്ചാലുകളുടെ സ്വാഭാവിക ഒഴുക്കിനു തടസമുണ്ടായി. വലിയ പാരിസ്ഥിതിക ആഘാതം പ്രദേശത്തുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തര മേഖല ഐജി കെ. സേതുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചത്. 

ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് കൂട്ടുനിന്നോ എന്നും വിശദമായി പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. എൻഒസി ഇല്ലാതെയുള്ള നിർമാണ പ്രവർത്തനങ്ങൾ കണ്ടെത്തി തടയുന്ന കാര്യത്തിൽ വനം റവന്യൂ, പൊലീസ് വകുപ്പുകൾക്ക് വീഴ്ച പറ്റി. സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തി. പുൽമേടുകൾ ഉൾപ്പെടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

English Summary:

Land grab confirmed in Munnars Chokramudi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com