ADVERTISEMENT

ആലപ്പുഴ∙ സുഭദ്ര കൊലക്കേസിൽ അറസ്റ്റിലായ ദമ്പതികളുടെ സുഹൃത്തിനും കൃത്യത്തിൽ പങ്ക്. മാത്യൂസിന്റെ സുഹൃത്ത് റെയ്നോൾഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാത്യൂസ്, ശർമിള, റൈനോൾഡ് എന്നിവർ ചേർന്നു തയാറാക്കിയ പദ്ധതി പ്രകാരം സുഭദ്രയെ കോർത്തുശേരിയിലെ വീട്ടിലെത്തിച്ചു കൊലപ്പെടുത്തുകയായിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. 

ഓഗസ്റ്റ് 4 മുതലുള്ള വിവിധ ദിവസങ്ങളിലായി ഉറക്കഗുളികയും മറ്റും നൽകി ബോധം കെടുത്തി സ്വർണാഭരണങ്ങൾ കുറച്ചു കുറച്ചായി മോഷ്ടിക്കുകയായിരുന്നു. ഓഗസ്റ്റ് 7ന് രാവിലെ സ്വർണാഭരണങ്ങൾ കുറഞ്ഞതു ശ്രദ്ധയിൽപ്പെട്ട സുഭദ്ര തിരികെ തരണമെന്നും പൊലീസിൽ പരാതിപ്പെടും എന്നും പറഞ്ഞു. ഇതോടെയാണ് ഏഴിന് പകൽ സുഭദ്രയെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിടിവലിക്കിടെയേറ്റ മർദനത്തിലാണു വാരിയെല്ലുകൾ ഒടിഞ്ഞത്. തുടർന്നു മാലിന്യം കുഴിച്ചുമൂടാൻ എന്ന പേരിൽ മറ്റൊരാളെ കൊണ്ട് കുഴിയെടുപ്പിക്കുകയായിരുന്നു. രാത്രി ഈ കുഴിയിലാണ് സുഭദ്രയെ മറവ് ചെയ്തത്.

English Summary:

Subhadra Murder third arrest conspiracy revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com