ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം പുറപ്പെട്ടു. 12 മണിക്കൂർ വൈകിയാണ് വിമാനം യാത്ര തുടങ്ങിയത്.  ഓണത്തിന് നാട്ടിലെത്തേണ്ട മലയാളികളാണ് വിമാനത്തിലുള്ളത്. ഇന്നലെ രാത്രി 8.55 ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്. 

രാവിലെ 6 മണിക്ക് വിമാനം പുറപ്പെടും എന്നാണ് അവസാനമായി അധികൃതർ അറിയിച്ചതെങ്കിലും വീണ്ടും വൈകുകയായിരുന്നു. വിമാനം എപ്പോള്‍ പുറപ്പെടും എന്നത് സംബന്ധിച്ച് ഒരു അറിയിപ്പും അധികൃതര്‍ നല്‍കിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ഭക്ഷണമോ മറ്റ് സൗകര്യമോ ഒന്നും അധികൃതര്‍ ഒരുക്കിയുമില്ല. ഇതു പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. വിമാനം വൈകാനുള്ള കാരണം എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടില്ല.

English Summary:

Air India Express Delhi-Kochi Flight Delayed for Over 10 Hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com