ADVERTISEMENT

മലപ്പുറം ∙ പ്രവര്‍ത്തനസമയം കഴിഞ്ഞും ബെവ്‌കോയില്‍നിന്ന് മദ്യം വാങ്ങിയതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച നാട്ടുകാരനെ പൊലീസുകാര്‍ മര്‍ദിച്ചതായി ആരോപണം. എടപ്പാള്‍ കണ്ടനകം ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇന്നലെ രാത്രി 9.30നു ശേഷമായിരുന്നു സംഭവം. ചങ്ങരംകുളം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരുക്കേറ്റ കണ്ടനകം സ്വദേശി സുനീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടിലേക്ക് സാധനം വാങ്ങാന്‍ ഇറങ്ങിയപ്പോഴാണ് സമയം കഴിഞ്ഞു മദ്യവില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് സുനീഷ് മാധ്യമങ്ങളോട് പറഞ്ഞു. അടച്ചിട്ട ബെവ്‌കോയില്‍നിന്നു 9.35 ഓടെയാണ് രണ്ടുപേര്‍ മദ്യം വാങ്ങിയത്. ഇതു സുനീഷ് മൊബൈലിൽ പകര്‍ത്തി. ദൃശ്യം പകർ‌ത്തുന്നത് കണ്ട് എത്തിയവര്‍ ചങ്ങരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് സുനീഷിനെ മര്‍ദിക്കുകയായിരുന്നു എന്നാണു ആക്ഷേപം.

English Summary:

Man Alleges Police Brutality for Filming After-Hours Liquor Sale at Kerala Bevco Outlet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com