ADVERTISEMENT

പാലക്കാട് ∙ മാധ്യമങ്ങളെ ബഹിഷ്കരിക്കണമെന്നും അവർ മുഖ്യശത്രുക്കളാണെന്നുമുള്ള അഭിപ്രായത്തോടു താൻ വിയോജിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മറ്റൊരാൾ എഴുതിയ കുറിപ്പിലെ മാധ്യമബഹിഷ്കരണം, മുഖ്യശത്രു എന്നീ വിശേഷണങ്ങൾ തന്റെ പേരിൽ ഉൾപ്പെടുത്താൻ ശ്രമിക്കരുത്. സുഹൃത്തിന്റെ ഫെയ്സ്ബുക് കുറിപ്പിൽ വയനാട് കണക്കുകളെക്കുറിച്ചു വിശദീകരിച്ച വസ്തുതകളോടു വിയോജിപ്പില്ല എന്നാണു പറഞ്ഞതെന്നും എം.ബി. രാജേഷ് പറഞ്ഞു.

വസ്തുനിഷ്ഠമായ വിമർശനമാണു മാധ്യമങ്ങളോടു പുലർത്താറുള്ളത്. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമാണു മാധ്യമ വിമർശനം. ബഹിഷ്കരിക്കുന്നതിനു പകരം എതിർക്കുന്ന മാധ്യമങ്ങളെ നിരന്തരം തുറന്നു കാണിക്കുക എന്നതാണു രീതി. വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട ധനസഹായം തടസ്സപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണു കേന്ദ്രത്തിനു കേരളം സമർപ്പിച്ച കണക്കിനെച്ചൊല്ലിയുള്ള വിവാദങ്ങളെന്നു മന്ത്രി പറഞ്ഞു. വിവാദങ്ങൾക്കു പിന്നിൽ പ്രതിപക്ഷവും ചില മാധ്യമങ്ങളുമാണ്.

ദുരന്തം കഴിഞ്ഞു 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായം നൽകാത്തതിനെക്കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. കേന്ദ്രത്തിൽ നിന്നു കിട്ടേണ്ട 2018ലെ പ്രളയസഹായം നിഷേധിച്ചപ്പോഴും പ്രതിപക്ഷത്തിനും ബിജെപിക്കും ഒരു വിഭാഗം മാധ്യമങ്ങൾക്കും അതിൽ ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും എം.ബി.രാജേഷ് ആരോപിച്ചു.

English Summary:

MB Rajesh denies Media boycott allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com