ADVERTISEMENT

വടകര∙ കടവരാന്തയിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. കഴുത്തിൽ തുണി ചുറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ രക്തക്കറ ഉണ്ടായിരുന്നു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് രാവിലെ 9 മണിയോടെ മൃതദേഹം കണ്ടത്.

മറ്റുള്ളവരുടെ സഹായം കൊണ്ട് ഉപജീവനം നടത്തിയിരുന്ന മണിയെയാണ് മരിച്ച നിലയിൽ കണ്ടത്. രാവിലെ ഏഴിന് ടൗണിലൂടെ പോകുന്നത് കണ്ടവരുണ്ട്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വിരലടയാള വിദഗ്ധർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി.

English Summary:

A man was found dead at Vadakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com