ADVERTISEMENT

വടകര∙ കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ആയഞ്ചേരി അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെയാണ് (43) മരിച്ച നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ 5.30നു പ്രഭാത സവാരിക്കിറങ്ങിയവരാണ് തീക്കുനി–വടകര റോഡിൽ മുക്കടത്തും വയലിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നത് കണ്ടത്. പരിശോധിച്ചപ്പോൾ സമീപം ഒരാൾ കിടക്കുന്നത് കണ്ടു. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ആംബുലൻസ് എത്തി വടകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

English Summary:

Young man found dead on roadside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com