ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിലെ സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ പിഎസ്‌സിയുടെ വെബ്‌സൈറ്റിലും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്. ആദ്യമായാണ് ഈ തസ്തികയില്‍ പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയുമാണ് വര്‍ഷങ്ങളായി ഈ തസ്തികയിലെ നിയമനം നടത്തിയിരുന്നത്. 

സര്‍വകലാശാലകളില്‍ ആയിരത്തോളം ലാസ്റ്റ് ഗ്രേഡ് ഒഴിവുകള്‍ നിലവിലുണ്ടെന്നാണു വിവരമെങ്കിലും ഇതുവരെ പിഎസ്‌സിയില്‍ വളരെ കുറച്ച് ഒഴിവുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എംജി, കണ്ണൂര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്, കാലിക്കറ്റ്, അഗ്രികള്‍ചറല്‍, ശ്രീ ശങ്കരാചാര്യ, കുഫോസ്, ഹെല്‍ത്ത് സയന്‍സ് സര്‍വകലാശാലകള്‍ ആണ് ഒഴിവ് അറിയിച്ചിട്ടുള്ളത്. കേരള സര്‍വകലാശാല ഇതുവരെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയില്‍ ഒഴിവുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ തൊഴിലന്വേഷകര്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന തസ്തികയാണിത്. 

മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുന്ന രാഷ്ട്രീയനിയമനമാണ് സര്‍വകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ഭൂരിഭാഗവും നടക്കുന്നതെന്ന ആക്ഷേപം വ്യാപകമായിരുന്നു. പല കാലങ്ങളിലും ഇങ്ങനെ നിയമിക്കപ്പെട്ട പലരും സ്ഥിരപ്പെട്ടിട്ടുണ്ട്. നിയമനം പിഎസ്‌സി ഏറ്റെടുത്ത ശേഷവും സ്ഥിരപ്പെടുത്തല്‍ നീക്കങ്ങള്‍ സജീവമാണെന്ന് ആരോപണം ഉയര്‍ന്നു. ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാത്തതു സംബന്ധിച്ചും ആക്ഷേപമുണ്ട്. 

നിയമനം പിഎസ്‌സിക്കു വിട്ട തസ്തികയില്‍ താല്‍ക്കാലിക നിയമനം പാടില്ലെന്നാണു വ്യവസ്ഥ. താല്‍ക്കാലിക നിയമനം നടത്തുന്നതും താല്‍ക്കാലിക നിയമനം നേടിയവരെ സ്ഥിരപ്പെടുത്തുന്നതും നിയമനിഷേധമാണ്. വിവിധ സര്‍വകലാശാലകളില്‍ ഈ തസ്തികയില്‍ നിലവിലുള്ള പൂര്‍ണ ഒഴിവുകള്‍ പിഎസ്‌സിക്കു റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

English Summary:

University Last Grade Servant: Probability List Published, PSC Recruitment in the Post for the First Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com