ഇരട്ടയാർ കനാലിൽ വീണു; ബന്ധുവീട്ടിലെത്തിയ 13കാരൻ മരിച്ചു, മറ്റൊരു കുട്ടിക്കായി തിരച്ചിൽ
Mail This Article
×
തൊടുപുഴ∙ ഇടുക്കി ജലാശയത്തിന്റെ ഭാഗമായ ഇരട്ടയാർ കനാലിൽ ഒഴുക്കിൽപ്പെട്ട രണ്ടു കുട്ടികളിലൊരാൾ മരിച്ചു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഇരട്ടയാർ ചേലക്കൽ കവലയിൽ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശി മൈലാടുംപാറ വീട്ടിൽ അതുൽ അമ്പാടിയാണ് (13) മരിച്ചത്. ഉപ്പുതറ സ്വദേശിയായ എട്ടു വയസ്സുകാരനു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
ഇരട്ടയാർ ചേലക്കൽകവല മയിലാടുംപാറ രവിയുടെ വീട്ടിൽ എത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. രവിയുടെ മകൾ രജിതയുടെ മകനാണ് മരിച്ച അമ്പാടി. രവിയുടെ മകൻ രതീഷിന്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.
English Summary:
Onam Vacation Turns Tragic: 13-Year-Old Drowns in Canal, Search for Missing Child Ongoing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.