ADVERTISEMENT

ജയ്‌പുർ ∙ രാജസ്ഥാനിലെ ദൗസയിൽ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരിയെ രക്ഷിച്ചു. 600 അടി താഴ്ചയുള്ള കുഴൽകിണറിൽ 28 അടിയിലാണ് കുട്ടി കുടുങ്ങിക്കിടന്നതെന്നും ഏറെ ശ്രമപ്പെട്ടാണു രക്ഷിച്ചതെന്നും എൻഡിആർഎഫ് അസിസ്റ്റന്റ് കമാൻഡർ യോഗേഷ് കുമാർ പറഞ്ഞു. സംസ്ഥാന-ദേശീയ ദുരന്ത നിവാരണ സേനകളും പൊലീസും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

കുട്ടി കുടുങ്ങിക്കിടന്ന കുഴിക്ക് സമാന്തരമായി 15 അടി അകലെ മറ്റൊരു കുഴിയെടുത്തായിരുന്നു രക്ഷാപ്രവർത്തനം. വീടിനു സമീപമുള്ള കൃഷിയിടത്തില്‍ കളിക്കവെയാണ് കുട്ടി  കുഴല്‍ക്കിണറില്‍ വീണത്. ബുധനാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം.

English Summary:

Race Against Time: Rescue Frantic to Save Toddler Trapped in Rajasthan Borewell

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com