സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു; ഇപ്പോൾ ക്രിപ്റ്റോ കറൻസി വിഡിയോകൾ
Mail This Article
×
ന്യൂഡൽഹി∙സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പാർട്ട്. യുഎസ് കമ്പനിയായ റിപ്പിൾ ലാബ്സിന്റെ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട വിഡിയോകളാണ് പ്രചരിക്കുന്നത്. യുട്യൂബ് ചാനലിന്റെ പേരും റിപ്പിൾ എന്നാക്കിയിട്ടുണ്ട്.
‘Brad Garlinghouse: Ripple Responds To The SEC's $2 Billion Fine! XRP PRICE PREDICTION’ എന്ന തലക്കെട്ടോടെ ഒരു വിഡിയോയാണ് ഹാക്ക് ചെയ്തിരിക്കുന്ന ചാനലിൽ തത്സമയമായി പ്രചരിക്കുന്നത്. സുപ്രീം കോടതിയിലെ നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ചാനലാണ് ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന കേസുകളും പൊതുതാൽപര്യമുള്ള കേസുകളുടെ വാദവുമാണ് ഇതിൽ സംപ്രേക്ഷണം ചെയ്തുവന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.