ADVERTISEMENT

മലപ്പുറം∙ പി.വി. അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ലാത്ത കാര്യമാണെന്നു പി.കെ. കുഞ്ഞാലിക്കുട്ടി. അൻവർ ഫോൺ ചോർത്തിയതു തെറ്റാണ്. പൊലീസിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരാൻ പാടില്ലായിരുന്നു. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതു നിഷ്പക്ഷമായിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കേരളത്തിൽ അടുത്ത സമയത്തായി ഉയർന്നുവന്ന ഒരുപാട് വിവാദ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ ഇന്നത്തെ വിശദീകരണം തൃപ്തികരമല്ല. ഇതൊക്കെ ഒരു വിശദീകരണം കൊണ്ടോ, വാർത്താസമ്മേളനം കൊണ്ടോ തീരുന്ന വിഷയങ്ങൾ അല്ല. എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പൂരം കലക്കിയ വിഷയം രാഷ്ട്രീയ കേരളം ചർച്ച ചെയ്യേണ്ട വിഷയമാണ്. കേരളത്തിലെ ഭരണ കക്ഷിയും പ്രതിപക്ഷവും ഒരുപോലെ ചർച്ച ചെയ്യേണ്ട വിഷയമാണ്. മലപ്പുറം ജില്ലയിലുണ്ടായ പൊലീസിലെ പ്രശ്നങ്ങൾ ലീഗ് മുൻപേ ചൂണ്ടിക്കാണിച്ചതാണ്. താമീർ ജിഫ്രിയുടെ കേസ് ഒറ്റപ്പെട്ട ഒരു സംഭവമല്ലെന്ന് ലീഗ് നേരത്തെ പറഞ്ഞതാണ്.

സ്വർണക്കടത്തിൽ ഡാൻസാഫിനെ വെള്ള പൂശിയിട്ട് കാര്യമില്ല. വയനാടുമായി ബന്ധപ്പെട്ട് അത്തരത്തിലൊരു ഡോക്യൂമെന്റ് പുറത്ത് വരാനേ പാടില്ലായിരുന്നു. ഈ വിഷയങ്ങളിൽ യുഡിഎഫ് പ്രതിഷേധം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary:

P.V. Anwar's Allegiance Not a UDF Concern, Kunhalikutty Demands Impartial Investigations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com