ADVERTISEMENT

കൊൽക്കത്ത∙ ഇന്ത്യയിലേക്ക് 3000 ടൺ ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അനുമതി നൽകി ബംഗ്ലദേശ് സർക്കാർ. ദുർഗ പൂജ സമയത്ത് മത്സ്യത്തിനുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് തീരുമാനം. ദുർഗ പൂജയ്ക്ക് മുന്നോടിയായി ഹിൽസ മത്സ്യം കയറ്റി അയയ്ക്കുന്നതിന് ബംഗ്ലദേശ് നിരോധനം ഏർപ്പെടുത്തിയത് ചർച്ചയായിരുന്നു. ബംഗ്ലദേശിലെ സാധാരണക്കാർക്ക് കുറ‍ഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് കണ്ടായിരുന്നു നിരോധനം. 

ഇന്ത്യയിലും ബംഗ്ലദേശിലും ഹിൽസ മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്. ദുർഗ പൂജ വേളയിലെ പ്രധാന വിഭവങ്ങളിലൊന്നാണ് ആവിയിൽ വേവിച്ച ഹിൽസ. അതിനാൽ തന്നെ ഇക്കാലത്ത് ഇന്ത്യയിലേക്ക് വൻതോതിൽ മത്സ്യം കയറ്റി അയയ്ക്കുന്നതിന് അവാമി ലീഗ് നേതാവ് ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന സമയത്ത് വലിയ പ്രധാന്യം നൽകിയിരുന്നു. 

ലോകത്തിൽ ഏറ്റവും കൂടുതൽ ഹിൽസ മത്സ്യമുള്ളത് ബംഗ്ലദേശിലാണ്. ബംഗ്ലദേശിന്റെ ദേശീയ മത്സ്യമാണ് ഹിൽസ. 2012ലും ഇന്ത്യയിലേക്ക് ഹിൽസ കയറ്റി അയയ്ക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. ടീസ്റ്റ നദീ ജലക്കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്നായിരുന്നു നടപടി.

English Summary:

Bangladesh Approves 3000 Tonnes of Hilsa Fish Export to India for Durga Puja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com