ADVERTISEMENT

ന്യൂയോർക്ക് ∙ പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോർക്കിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡർമാരാണ്. അതുകൊണ്ടാണ് അവരെ രാഷ്ട്രദൂതർ എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു.

‘‘നിങ്ങളുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങൾ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ പാലം പണിതു. നിങ്ങളുടെ കഴിവുകളും അർപ്പണബോധവും സമാനതകളില്ലാത്തതാണ്. നിങ്ങളെ ഏഴു കടലുകളാൽ വേർപെടുത്തിയാലും, ഇന്ത്യയിൽനിന്ന് നിങ്ങളെ അകറ്റാനാകില്ല. നമ്മൾ എവിടെ പോയാലും എല്ലാവരെയും കുടുംബമായി കണ്ട് ആശ്ലേഷിക്കും. വൈവിധ്യത്തെ മനസ്സിലാക്കുകയും അതിൽ ജീവിക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലുള്ളതാണ്. വിവിധ ഭാഷകളാൽ സമ്പന്നമായ ഒരു രാജ്യത്ത് നിന്നാണ് നമ്മൾ വരുന്നത്, ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതം. നമ്മൾ ഐക്യത്തോടെ മുന്നേറുകയാണ്.

നിങ്ങളെല്ലാവരും ദൂരദേശങ്ങളിൽനിന്ന് ഇവിടെ വന്നവരാണ്. നിങ്ങളിൽ ചിലർ പഴയ മുഖങ്ങളാണ്. ചിലർ പുതിയ മുഖങ്ങളാണ്. ഇവിടെ എനിക്ക് ലഭിക്കുന്ന സ്നേഹത്തിന് ഞാൻ നന്ദിയുള്ളവനാണ്. ഞാൻ പലതവണ ഇവിടെ സന്ദർശിക്കാൻ എത്തിയിട്ടുണ്ട്. പ്രസി‍ഡന്റ് ജോ ബൈഡൻ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ കൊണ്ടുപോയി. അദ്ദേഹത്തിന്റെ ഊഷ്മളത ശരിക്കും സ്പർശിക്കുന്നതായിരുന്നു.

ഈ ബഹുമതി 140 കോടി ഇന്ത്യക്കാർക്കും ഇവിടെ താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്.  ബൈഡനും നിങ്ങൾക്കും ഞാൻ നന്ദി പറയുന്നു. 2024 ലോകത്തിന് പ്രാധാന്യമുള്ള വർഷമാണ്. ചില രാജ്യങ്ങൾ സംഘർഷത്തിലും പോരാട്ടത്തിലും ഏർപ്പെട്ടിരിക്കുമ്പോൾ മറ്റു പലരും ജനാധിപത്യത്തെ ആഘോഷിക്കുന്നു. ജനാധിപത്യത്തിന്റെ ഈ ആഘോഷത്തിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു നിൽക്കുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു.

English Summary:

"You Cannot Be Separated from India": PM Modi's Heartfelt Address to Diaspora in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com