പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ
Mail This Article
×
കൊച്ചി∙ സിനിമാ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് ഷാനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു.
നേരത്തെ നടിയുടെ ബലാത്സംഗ പരാതിയിൽ ഷാനുവിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. 2018ൽ സിനിമയിലും സീരിയലും അവസരം വാഗ്ദാനം ചെയ്ത് തന്നെ ചൂഷണം ചെയ്തെന്നായിരുന്നു നടിയുടെ പരാതി. ഷാനുവിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ഈ മാസം 11നാണ് സുഹൃത്തുക്കൾക്കൊപ്പം കൊച്ചി എം.ജി. റോഡിലുള്ള ഹോട്ടലിൽ ഷാനു ഇസ്മായിൽ മുറിയെടുത്തത്. നിലവിൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്.
English Summary:
Film production controller Shanu Ismail found dead
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.