‘കേരളത്തിൽ ആണവനിലയം അനിവാര്യമോ ?’: സെമിനാറുമായി കെപിസിസി
Mail This Article
×
തിരുവനന്തപുരം∙ വൈദ്യുതി ഉൽപാദന പ്രതിസന്ധി പരിഹരിക്കാൻ കേരളത്തിൽ ആണവനിലയം അനിവാര്യമോ എന്ന വിഷയത്തിൽ കെപിസിസിയുടെ പോഷക സംഘടനയായ ശാസ്ത്രവേദി സെമിനാർ സംഘടിപ്പിക്കുന്നു. ശാസ്ത്ര മേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തിയാണ് സെമിനാർ.
വ്യാഴാഴ്ച രാവിലെ 10ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു, പ്രഫ. ആർ.വി.ജി. മേനോൻ, കൂടംകുളം ആണവനിലയത്തിലെ സയന്റിഫിക്ക് ഓഫിസർ എ.വി.സതീശ്, ഡോ.ജോർജ് വർഗീസ്, അച്യുത്ശങ്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
English Summary:
KPCC to organize seminar on whether nuclear plant is necessary in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.