ADVERTISEMENT

അഹമ്മദാബാദ്∙ ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. ഗുജറാത്തിലെ ദഹോദ് ജില്ലയിൽ നടന്ന സംഭവത്തിൽ 55  വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് സ്കൂൾ പരിസരത്തുനിന്ന് ഒന്നാംക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്ച വൈകിട്ട് പെൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതോടെ പ്രദേശത്ത് വലിയ ആശങ്ക പരന്നു. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കേസ് റജിസ്റ്റർ െചയ്ത പൊലീസ് 10 സംഘങ്ങളായി അന്വേഷണം തുടങ്ങി. ഗോവിന്ദിനൊപ്പമാണ് കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്നതും വരുന്നതുമെന്ന പെൺകുഞ്ഞിന്റെ അമ്മയുടെ മൊഴിയാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. ഇതേക്കുറിച്ച് പൊലീസ് ഗോവിന്ദിനോട് സംസാരിച്ചപ്പോൾ കുട്ടിയെ നേരത്തെ സ്കൂളിൽ ഇറക്കിയ ശേഷം മറ്റു ചില ജോലികൾക്കായി താൻ പുറത്തുപോയെന്നായിരുന്നു ഇയാളുടെ മറുപടി. 

എന്നാൽ ഇത് പൊലീസ് വിശ്വസിച്ചില്ല. ഗോവിന്ദിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽനിന്ന് ഇയാൾ സ്കൂളിൽ വൈകിയാണ് എത്തിയതെന്ന് മനസിലായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം ഏറ്റുപറയുകയായിരുന്നു.

രാവിലെ 10.20നാണ്  കുഞ്ഞിനെ കൂട്ടി ഗോവിന്ദ് പുറപ്പെട്ടതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ലെന്ന് അധ്യാപകരും സഹപാഠികളും സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്നതിനിടെ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ താൻ ശ്രമിച്ചെന്നും കുഞ്ഞ് നിലവിളിച്ച് ബഹളം വച്ചതോടെ മുഖം പൊത്തിയെന്നുമാണ് പ്രതി പൊലീസിനു നൽകിയ മൊഴി. ശ്വാസം മുട്ടി കുട്ടി മരിച്ചെന്ന് മനസിലായ ശേഷം മൃതദേഹം കാറിൽവച്ച് ലോക്ക് ചെയ്ത് ഇയാൾ സ്കൂളിലെത്തി. പിന്നീട് വൈകിട്ട് 5  മണിയോടെ കുട്ടിയുടെ ശരീരം സ്കൂളിന് പിന്നിൽ ഉപേക്ഷിക്കുകയും സ്കൂൾ ബാഗും െചരിപ്പും ക്ലാസ്മുറിക്ക് പുറത്തു കൊണ്ടു വയ്ക്കുകയും ചെയ്തു. പ്രതിയെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

English Summary:

School Principal Arrested for Murder of 6-Year-Old Girl in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com