ശബ്ദം കേട്ട് വീടിനുപുറത്തിറങ്ങി, പിന്നാലെ കാട്ടാന ചവിട്ടിക്കൊന്നു; ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ
Mail This Article
×
ഗൂഡല്ലൂർ∙ വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ ചേരമ്പാടി ചുങ്കം ചപ്പുംതോട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി സ്വദേശി കുഞ്ഞു മൊയ്തീൻ (50) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നു മണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിക്കുകയാണ്. നിരവധിപ്പേരാണ് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ അടുത്തിടെ കൊല്ലപ്പെട്ടത്.
English Summary:
Man Fatally Attacked by Wild Elephant at Dawn in Tamil Nadu
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.