ADVERTISEMENT

തൃശൂർ∙ സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് എസ്ഐ ചന്ദ്രശേഖരൻ പൊലീസ് കസ്റ്റഡിയിൽ. പ്ലസ് വൺ വിദ്യാർഥിനിയാണ് തൃശൂർ റൂറൽ വനിതാ പൊലീസിൽ പരാതി നൽകിയത്.  വിദ്യാർഥിനി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സംഭവം. ചാപ്പാറ വിനോദസഞ്ചാരകേന്ദ്രത്തിനു സമീപം കാറിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

തനിക്കുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് സ്റ്റുഡന്റ് കൗൺസിലറോട് സംസാരിക്കവേയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കുകയും തുടർന്ന് റൂറൽ വനിതാ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. 

ചന്ദ്രശേഖരനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ച പൊലീസ് കഴിഞ്ഞ ദിവസം തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.

English Summary:

Grade SI Chandrashekaran Arrested in Thrissur for Student Molestation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com