ADVERTISEMENT

കൽപറ്റ∙ പൊലീസിനെതിരെ വിമർശനവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ. എല്ലാ പൊലീസുകാരും സർക്കാർ നയം നടപ്പാക്കുന്നവരല്ലെന്നാണ് വിമർശനം. സിപിഎമ്മുകാർക്ക് പൊലീസ് സ്റ്റേഷനിൽ കയറി ചെല്ലാൻ കഴിയില്ലെന്നത് ശരിയാണ്. പല പൊലീസുകാരും വകതിരിവില്ലാത്തവരാണ്. അതിന്റെ ഹെഡ് ഓഫിസ് എഡിജിപിയാണ്. എഡിജിപിയുടെ പെരുമാറ്റത്തിൽ തന്നെ പൊലീസ് സേനയിൽ അഭിപ്രായ വ്യത്യാസമുണ്ട്. അൻവർ ഉന്നയിച്ച ആരോപണം ശരിയാണെങ്കിൽ ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും ഗഗാറിൻ പറഞ്ഞു. 

അൻവറിനെതിരെയും ഗഗാറിൻ വിമർശനം ഉന്നയിച്ചു. അൻവർ 10 തവണ ജനിച്ചാലും സിപിഎമ്മിനെ മനസ്സിലാക്കാൻ കഴിയില്ലെന്നായിരുന്നു വിമർശനം. ‘‘അൻവറിന് ക്വാളിറ്റിയില്ലെന്ന് മനസിലാക്കി തന്നെയാണ് പാർട്ടിക്കുള്ളിൽ പ്രവേശിപ്പിക്കാത്തത്. സ്വർണക്കടത്തുകാരെ പിടിക്കുമ്പോൾ അൻവർ എന്തിന് വികാരം കൊള്ളുന്നു ? മലപ്പുറത്ത് സമീപകാലത്ത് നന്നായി സ്വർണം പിടിച്ചു. അതിന് അൻവർ എന്തിന് പൊട്ടിത്തെറിക്കുന്നു? കൊണ്ടുവന്ന സ്വർണത്തെ കുറിച്ച് അടക്കം കൃത്യമായ കണക്ക് അൻവർ പറയുന്നു. സ്വർണം കടത്തുന്നവരെ പിടിക്കുമ്പോൾ അൻവറിന് പൊള്ളുന്നു. അൻവറിനെ പോലെ സ്വർണക്കടത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടി പൊതുപ്രവർത്തനം നടത്തുന്നവരല്ല സിപിഎം പ്രവർത്തകർ.’’ – ഗഗാറിൻ പറഞ്ഞു.

അൻവർ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ തന്നെയാണ്. മുഹമ്മദ് റിയാസ് മരുമകൻ ആയതിനാൽ അദ്ദേഹത്തെ ആക്രമിക്കുന്നു. അൻവറിന് മാനസിക നില തെറ്റി. അതിന്റെ കാരണം സ്വർണമാണോ എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താനാകില്ലെന്നും ഗഗാറിൻ പറഞ്ഞു.

English Summary:

P. Gagarin Slams Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com