ADVERTISEMENT

മുംബൈ ∙ താൻ സംവിധാനം ചെയ്ത ‘എമർജൻസി’ സിനിമയിൽ നിന്ന് 13 ഭാഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർ‍ഡിന്റെ നിർദേശം യുക്തിരഹിതമാണെന്നും അംഗീകരിക്കാനാകില്ലെന്നും ബിജെപി എംപിയും സിനിമയിലെ നായികയും നിർമാണ പങ്കാളിയുമായ കങ്കണ റനൗട്ട്. പ്രധാന ഭാഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് ഒഴിവാക്കി, സിനിമയുടെ ആത്മാവ് നഷ്ടപ്പെടുത്താൻ ഒരുക്കമല്ലെന്നും അവർ പറഞ്ഞു.

സിനിമയിൽ ഇന്ദിരാഗാന്ധിയുടെ റോൾ അഭിനയിക്കുന്നത് കങ്കണയാണ്. റിലീസ് വൈകിപ്പിക്കാനാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് തടയുന്നതെന്ന് അവർ നേരത്തേ ആരോപിച്ചിരുന്നു. ഹരിയാന തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞുവയ്ക്കുന്നതെന്ന് സഹനിർമാതാക്കളായ സീ എന്റർടെയ്ൻമെന്റും ആരോപിച്ചിരുന്നു.

സിനിമ ഈ മാസം 6ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. സിഖ് വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നെന്നും ചരിത്രവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിക്കുന്നെന്നും അറിയിച്ച് ശിരോമണി അകാലി ദൾ അടക്കമുള്ള സംഘടനകളും സിനിമയ്ക്കെതിരെ രംഗത്തു വന്നിരുന്നു.

English Summary:

Kangana Ranaut Clashes with Censor Board Over "Emergency" Film Cuts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com