ADVERTISEMENT

കൊച്ചി ∙ ബാലചന്ദ്ര മേനോനു പിന്നാലെ നടൻ ജാഫർ ഇടുക്കിക്കെതിരെയും ലൈംഗികാതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. ജാഫർ ഇടുക്കിക്കെതിരായ പരാതി പ്രത്യേകാന്വേഷണ സംഘത്തിനും എസ്ഐടിക്കും നടി ഇ-മെയിലായി അയച്ചു. നേരത്തെ മുകേഷ്, ജയസൂര്യ അടക്കം 7 പേർക്കെതിരെ ബലാൽസംഗ കുറ്റമടക്കം ആരോപിച്ച് നടി പരാതി നൽകിയിരുന്നു. 

‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ബാലചന്ദ്ര മേനോനെക്കുറിച്ചും ജയസൂര്യയെക്കുറിച്ചും നടി പരാതിപ്പെട്ടിരുന്നത്. ജാഫർ ഇടുക്കിയും മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ബാലചന്ദ്ര മേനോനും ജാഫർ ഇടുക്കിയും ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലൂടെ നടി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതിനെതിരെ ബാലചന്ദ്ര മേനോൻ ഡിജിപിക്ക് പരാതി നൽകി. വിവാദ പരാമർശങ്ങൾ അടങ്ങിയ അഭിമുഖങ്ങൾ സംപ്രേഷണം ചെയ്തതിനു ചില യുട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ജാഫർ ഇടുക്കിക്കെതിരെ നടി പരാതി നൽകിയിരിക്കുന്നത്. നേരത്തെ 2012ൽ ലണ്ടനിൽ നടന്ന ഒരു സ്റ്റേജ് ഷോയ്ക്കിടെ സ്പോൺസർമാരിലൊരാൾക്കും അന്തരിച്ച നടന്‍ കലാഭവൻ മണിക്കും തന്നെ കാഴ്ച വയ്ക്കാൻ ജാഫർ ഇടുക്കി ശ്രമിച്ചെന്ന് നടി ആരോപിച്ചിരുന്നു.

English Summary:

Actress filed sexual assault complaint against Jaffer Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com