ADVERTISEMENT

തിരുവനന്തപുരം ∙ പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് താൻ പദവികളിൽനിന്ന് ഒഴിയണഎന്നു തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അതിൽ വ്യക്തിപരമായ തീരുമാനമെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 75 വയസ്സ് കഴിഞ്ഞവർ പാർട്ടി പദവികളിലും അധികാര സ്ഥാനങ്ങളിലും തുടരരുത് എന്നാണ് സിപിഎം തീരുമാനം.

‘‘ 23–ാം പാർട്ടി കോൺഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളിൽ പ്രായമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ യുവാക്കൾക്കായി മാറണം. അടുത്ത ഇല‌ക്‌ഷന് മുന്നോടിയായി സ്ഥാനമൊഴിയുമോ?’’–എന്നായിരുന്നു ചോദ്യം. അതിന് പിണറായിയുടെ പ്രതികരണം ഇങ്ങനെ: ‘‘ ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാൻ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാർട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാർട്ടി തുടരും. എന്റെ കാര്യമെടുത്താൽ, പാർട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാൻ എപ്പോഴും പാർട്ടിക്കായും വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവർത്തിച്ചിട്ടുള്ളത് ’’–പിണറായി പറഞ്ഞു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനാലാണ് സർക്കാരിനും ഉന്നത ഉദ്യോഗസ്ഥർക്കും ആർഎസ്എസ് ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നത്. 5 വർഷത്തിനിടെ 150 കിലോ കള്ളക്കടത്തു സ്വർണം പിടികൂടി. പി.വി.അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

English Summary:

Will Pinarayi Step Down? Kerala CM Says Party Decides on Age Limit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com