ADVERTISEMENT

ആലപ്പുഴ∙ പി.വി.അൻവറിന് പിന്തുണയുമായി സിപിഎം പാലമേൽ ബ്രാഞ്ച് സമ്മേളനം. അൻവർ യഥാർഥ കമ്യൂണിസ്റ്റ് പോരാളിയാണെന്നു പറഞ്ഞ ബ്രാഞ്ച് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നത്. ഞായറാഴ്ച നടന്ന സിപിഎം പാലമേൽ ടൗൺ ബ്രാഞ്ച് സമ്മേളനമാണ് അൻവറിനെ പിന്തുണച്ചത്. 

മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും തിരുത്താൻ ഒരു പി.വി.അൻവർ ഉണ്ടാകേണ്ടി വന്നത് വലിയ ഗതികേടാണെന്നും അൻവറാണ് യഥാർഥ കമ്യൂണിസ്റ്റ് പോരാളിയെന്നും സമ്മേളനം  അഭിപ്രായപ്പെട്ടു. മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ എന്നിവർക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ബ്രാഞ്ച് സമ്മേളനത്തിലൂണ്ടായത്.

English Summary:

CPM Palamel Branch Conference Backs P.V. Anvar as True Communist Fighter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com