മൃഗശാലയില്‍നിന്നു മൂന്നു ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി; ഒരെണ്ണത്തിനെ കണ്ടെത്തിയില്ല
Mail This Article
×
തിരുവനന്തപുരം∙ മൃഗശാലയില്‍നിന്നു വീണ്ടും ഹനുമാൻ കുരങ്ങുകൾ പുറത്തുചാടി. മൂന്നു കുരങ്ങുകളാണ് മൃഗശാലയിൽനിന്ന് ചാടിയത്. കുരങ്ങുകള്‍ മൃഗശാലയില്‍നിന്നു പുറത്തുപോയ കാര്യം ഇന്നു രാവിലെയാണ് അധികൃതർ അറിയുന്നത്. ചാടിയ രണ്ടു കുരങ്ങുകൾ മൃഗശാലയുടെ പരിസരത്തെ മരങ്ങളില്‍ തന്നെയുണ്ട്. മൂന്നാമത്തെ കുരങ്ങിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം ചാടിപ്പോയ കുരങ്ങിനെ ഏറെ പണിപ്പെട്ടാണ് പിടികൂടിയത്. തിരുവനന്തപുരം നഗരത്തില്‍ കറങ്ങിയ കുരങ്ങിനെ ഒരു മാസത്തിനു ശേഷം പിടികൂടി അടച്ച കൂട്ടിലേക്കു മാറ്റിയിരുന്നു. അടുത്തിടെ ഇവയെ തുറന്ന കൂട്ടിലേക്കു മാറ്റി. കഴിഞ്ഞ വര്‍ഷം ചാടിയ കുരങ്ങന്‍ ഉള്‍പ്പെടെയാണ് ഇക്കുറി ചാടിയിരിക്കുന്നത്. തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്നാണ് കുരങ്ങുകളെ തലസ്ഥാനത്തെത്തിച്ചത്.
English Summary:
Hanuman Monkeys Escape Again From Thiruvananthapuram Zoo
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.