ADVERTISEMENT

ന്യൂഡൽഹി ∙ കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടറെ ബലാത്സംഗം െചയ്തു കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്കു തുടരാമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിൽ സുപ്രധാന വിവരങ്ങളാണ് പുറത്തുവന്നതെന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി. ആശുപത്രിയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള സിബിഐ അന്വേഷണവും തുടരാമെന്നും കോടതി അറിയിച്ചു.

അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഫോട്ടോകളും വിവരങ്ങളും വെളിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പ്രചരിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി, അതിൽ ഇരയുടെ മാതാപിതാക്കൾ അസ്വസ്ഥരാണെന്നും പറഞ്ഞു. ഇരയുടെ പേര് നീക്കം ചെയ്യാൻ നേരത്തേ വിക്കിപീഡിയയോട് കോടതി ഉത്തരവിട്ടിരുന്നു.

അതിനിടെ, ഇരയുടെ കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ നാളെ യൂട്യൂബിൽ റിലീസ് ചെയ്യുന്നതിൽ ഇരയുടെ മാതാപിതാക്കളുടെ അഭിഭാഷക വൃന്ദ ഗ്രോവർ ആശങ്ക പ്രകടിപ്പിച്ചു. റിലീസ് നിർത്തിവയ്ക്കേണ്ടതുണ്ടെങ്കിൽ ഉചിതമായ നിയമ മാർഗം സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിർദേശിച്ചു.

വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പണിമുടക്കിയ ജൂനിയർ ഡോക്ടർമാർ ജോലിയിൽ തിരിച്ചെത്തിയാൽ ശിക്ഷാനടപടിയുണ്ടാവില്ലെന്ന് ബംഗാൾ സർക്കാർ വ്യക്തമാക്കി. ഇക്കാര്യത്തിൽ‌ മുഖ്യമന്ത്രി മമത ബാനർജി ജൂനിയർ ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നതായും ബംഗാൾ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

English Summary:

Supreme Court allows CBI to continue investigation in Kolkata murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com