ചികിത്സയുടെ മറവില്‍ പീഡനം, നഗ്ന ഫോട്ടോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ
Mail This Article
×
ആലപ്പുഴ∙ യുനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച ആലപ്പുഴ മുനിസിപ്പൽ സീവ്യൂ വാർഡിൽ, പള്ളിപ്പുരയിടത്തിൽ താജുദ്ദീന്റെ മകൻ സുധീർ എന്ന ഉസ്താദ് സിറാജുദ്ദീൻ (49) പൊലീസ് പിടിയിലായി. ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെ ആണ് പ്രലോഭനങ്ങളിൽ വീഴ്ത്തി പലതവണ പീഡനത്തിനിരയാക്കിയത്.
തുടർന്ന് ഇരയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് രണ്ട് ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
English Summary:
Unani Practitioner Arrested for Sexual Assault at Alappuzha Pharmacy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.