ADVERTISEMENT

കോട്ടയം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയെ ചതിക്കാനല്ല, സംരക്ഷിക്കാനാണ് പി.ശശി അവിടെ ഇരിക്കുന്നതെന്നു സജി ചെറിയാർ പറഞ്ഞു.

‘‘പി.ശശിയെ വിശ്വസിച്ചാണ് ചുമതല നൽകിയിട്ടുള്ളത്. ഞങ്ങൾക്ക് ശശിയെ അറിയാം. സിപിഎം സംസ്ഥാന നേതൃത്വമാണ് പി.ശശിക്ക് ചുമതല നൽകിയത്, മുഖ്യമന്ത്രിയല്ല. അദ്ദേഹം അന്തസ്സായി പ്രവർത്തിക്കുന്നുണ്ട്. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയോട് പറഞ്ഞാൽ പാർട്ടി പരിശോധിക്കും.  അത് കേൾക്കാതെ അതിന് മുൻപ് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല’’– സജി ചെറിയാൻ പറഞ്ഞു. 

പി.ശശിക്കെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതിയുടെ പകർപ്പ് പി.വി.അൻവർ എംഎൽഎ പുറത്തുവിട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ കച്ചവടക്കാർ തമ്മിലുള്ള സാമ്പത്തിക തർക്കത്തിൽ ഒരു കക്ഷിക്കൊപ്പം നിന്ന് ശശി ലക്ഷങ്ങൾ പാരിതോഷികം വാങ്ങുന്നതായും പരാതിയിലുണ്ട്.

English Summary:

Saji Cheriyan Defends P. Sasi Amidst Corruption Allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com