ADVERTISEMENT

‍തിരുവനന്തപുരം∙ എൻസിപിയിൽ മന്ത്രിമാറ്റം ഉടനില്ല. എ.കെ.ശശീന്ദ്രൻ തന്നെ മന്ത്രിയായി തുടരും. കാത്തിരിക്കാൻ എൻസിപി നേതാക്കൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തോമസ് കെ. തോമസ് മന്ത്രിയാകണമെന്നത് പാർട്ടി തീരുമാനമാണെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പറഞ്ഞു. 

സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, മന്ത്രി എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ് എംഎൽഎ എന്നിവരടങ്ങുന്ന എൻസിപി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് തീരുമാനം. ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപി ദേശീയ പാർലമെന്ററി ബോർഡിന്റെയും സംസ്ഥാന നേതൃത്വത്തിന്റെയും തീരുമാനം ചാക്കോ മുഖ്യമന്ത്രിയെ അറിയിച്ചു. എന്നാൽ കാത്തിരിക്കാനാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. 

പാർട്ടി കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ കൈവിട്ടതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ട സാഹചര്യമുണ്ടായിരുന്നെങ്കിലും മന്ത്രിമാറ്റത്തെ മുഖ്യമന്ത്രിയും ഘടകകക്ഷികളും പ്രോത്സാഹിപ്പിക്കില്ലെന്ന പ്രതീക്ഷയയായിരുന്നു എ.കെ.ശശീന്ദ്രനുണ്ടായിരുന്നത്.

English Summary:

A.K. Saseendran Retains Minister Position, No Immediate Change in Kerala Cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com