ADVERTISEMENT

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന ജനതാദൾ (യു) മന്ത്രി സാമാ ഖാന്റെ പരാമർശം വിവാദത്തിൽ‌. ടിവി ചാനൽ ചർച്ചയിലാണു മന്ത്രി സാമാ ഖാൻ ആഗ്രഹം പരസ്യമാക്കിയത്. കേന്ദ്രത്തിലെ അധികാരത്തിന്റെ താക്കോൽ തങ്ങളുടെ കയ്യിലാണെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയാകുന്നതിനെ പ്രതിപക്ഷം പോലും പിന്തുണയ്ക്കുമെന്നും സാമാ ഖാൻ തുറന്നടിച്ചു.

നിതീഷ് കുമാറിന്റെ പേരു പ്രധാനമന്ത്രി സ്ഥാനത്തേക്കു നിർദേശിച്ചാൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണയുണ്ടാകും. നിതീഷിനെ പ്രധാനമന്ത്രിയായി കാണാൻ രാജ്യം ആഗ്രഹിക്കുന്നു. നിതീഷിന്റെ നേതൃത്വത്തിൽ രാജ്യം അതിവേഗം പുരോഗതി കൈവരിക്കുമെന്നും സാമാ ഖാൻ അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രി സ്ഥാനത്ത് ഒഴിവില്ലെന്നു ചർച്ചയിൽ പങ്കെടുത്ത ബിജെപി വക്താവ് അജയ് അലോക് തിരിച്ചടിച്ചു. ഹിസ്ബുല്ല നേതാവ് നസറുല്ലയെ ഇസ്രയേൽ വധിച്ചതിനു ശേഷം ചിലരൊക്കെ പലതും പുലമ്പുന്നുണ്ട്. നിതീഷിനെ പ്രധാനമന്ത്രിയാക്കുന്ന കാര്യം മന്ത്രിയായ സാമാ ഖാനു കോൺഗ്രസിനോടും മറ്റു പാർട്ടികളോടും ചർച്ച ചെയ്യാമെന്നും അജയ് അലോക് പരിഹസിച്ചു.

English Summary:

'Nitish Kumar will be new PM': Fresh war of words between JDU, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com