ADVERTISEMENT

ചെന്നൈ ∙ രാമേശ്വരത്തെ പുതിയ പാമ്പൻ പാലത്തിലെ വെർട്ടിക്കൽ ലിഫ്റ്റ് സംവിധാനത്തിന്റെ നിർണായക പരീക്ഷണം വിജയിച്ചു. 72.5 മീറ്റർ നീളമുള്ള ലിഫ്റ്റ് സംവിധാനം, പരമാവധി ഉയരമായ 17 മീറ്റർ വരെ ഉയർത്തിയുള്ള പരീക്ഷണമാണ് ഇന്നലെ നടത്തിയത്.

പാലത്തിനടിയിലൂടെ കപ്പലുകൾ സുഗമമായി കടന്നുപോകുന്നതിനായാണ് രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് നിർമിച്ചത്. 2.06 കിലോമീറ്റർ പാലത്തിന്റെ മധ്യഭാഗത്തായാണിത്. പാലത്തിന്റെ സെൻട്രൽ സ്പാൻ പതുക്കെ ഉയർത്തിയും താഴ്ത്തിയുമുള്ള പരീക്ഷണം 10 ദിവസം കൂടി തുടരും. അതിനു ശേഷം കമ്മിഷൻ ചെയ്യും. തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

പാലത്തിന്റെ ഇരുവശങ്ങളും ഉയർത്തുന്ന സംവിധാനമാണ് മുൻപുണ്ടായിരുന്നത്. പഴയ പാലത്തിനു ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന്, രാമേശ്വരത്തേക്കുള്ള ട്രെയിൻ സർവീസ് 2022 ഡിസംബർ മുതൽ നിർത്തിവച്ചിരിക്കുകയാണ്. മണ്ഡപം വരെയാണു നിലവിൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com