ADVERTISEMENT

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് കാണാതായ പുതുപ്പള്ളി സാധുവെന്ന ആനയ്ക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. നാളെ രാവിലെ 7ന് തിരച്ചിൽ പുനരാരംഭിക്കും. പരുക്കേറ്റ പുതുപ്പള്ളി സാധു എന്ന ആന കാട് കയറുകയായിരുന്നു. റിസർവ് ഫോറസ്റ്റിലേക്ക് കയറിപ്പോയ ആനയെ കണ്ടെത്താനായി വനം വകുപ്പ് ഉദ്യോഗസ്ഥരും പാപ്പാൻമാരും റിസർവ് ഫോറസ്റ്റിലേക്ക് പോയി തിരച്ചിൽ നടത്തുകയായിരുന്നു. 

കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മണികണ്ഠൻ എന്ന ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ചുവന്നു. ഈ ആനയ്ക്ക് കാര്യമായ പരുക്കില്ല. മൂന്ന് പിടിയാനയയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിങ് നടക്കുന്നുണ്ട്.

English Summary:

Domestic elephant ran of into forest at kothamangalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT