ADVERTISEMENT

തിരുവനന്തപുരം∙ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണം, അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് ഇന്നു വൈകിട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. 

റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന വാക്കുകള്‍ ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് നിര്‍ണായകം. സിപിഐ ഉള്‍പ്പെടെ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച്, അജിത് കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നു മാറ്റിയേക്കും.

English Summary:

Kerala Awaits CM's Decision on ADGP Ajit Kumar Following Investigation Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com