‘കാസർകോട്ടുകാർ ഇപ്പോൾ പറയുന്നത് കോഴ സുരേന്ദ്രൻ എന്നാണ്’; തിരഞ്ഞെടുപ്പ് വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് വി.വി. രമേശൻ
Mail This Article
ആലപ്പുഴ ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെ 6 ബിജെപി നേതാക്കൾ പ്രതിയായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ. കോടതിവിധി ദൗർഭാഗ്യകരമായി. പക്ഷേ പച്ചയായ യാഥാർഥ്യം കാസർകോട്ടെയും കേരളത്തിലെയും ജനങ്ങൾക്കറിയാമെന്നും രമേശൻ പറഞ്ഞു.
‘‘കാസർകോട്ടുകാർ ഇപ്പോൾ പറയുന്നത് കെ. സുരേന്ദ്രൻ എന്നല്ല കോഴ സുരേന്ദ്രൻ എന്നാണ്. കോടതിവിധിക്കെതിരെ ഏതറ്റം വരെയും പോകും. വിധിയുടെ പകർപ്പ് കിട്ടി പഠിച്ച ശേഷം അപ്പീലിന് നടപടി സ്വീകരിക്കും. ഇത്തരം അഴിമതിക്കാർക്കെതിരെ സിപിഎം എല്ലാ കാലത്തും നടത്തുന്ന പോരാട്ടം ഇക്കാര്യത്തിലും തുടരുക തന്നെ ചെയ്യും’’ – രമേശൻ പറഞ്ഞു. കേരള സംസ്ഥാന വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് എന്ന നിലയിൽ ആലപ്പുഴയിൽ എത്തിയതായിരുന്നു വി.വി. രമേശൻ .