ADVERTISEMENT

കോതമംഗലം∙ തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. റോഡിൽ നിന്ന് 200 മീറ്റർ അകലെ വച്ചാണ് സാധുവിനെ വനംവകുപ്പ് സംഘം കണ്ടെത്തിയത്. പാപ്പാൻമാർ ആനയുടെ അടുത്തെത്തി പഴവും മറ്റു ഭക്ഷണവും നൽകിയശേഷം പുറത്തെത്തിച്ചു. പിന്നാലെ ആനയെ ലോറിയിലേക്ക് കയറ്റി നാട്ടിലേക്ക് തിരിച്ചു.

രാവിലെ 6.30ന് വനംവകുപ്പിന്റെയും ആർആർടിയും നേതൃത്വത്തിൽ നടത്തിയ തിരിച്ചിലിൽ പുതുപ്പള്ളി സാധുവിന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആനയെ കണ്ടെത്തുകയായിരുന്നു. ആന ഉൾവനത്തിലേക്ക് പോയിട്ടില്ലെന്ന് നേരത്തെ തന്നെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഒന്നര കിലോമീറ്റർ അകലെ കനാൽ ഉണ്ടെന്നും ഇത് ആനയ്ക്ക് മറികടക്കാൻ കഴിയില്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വിലയിരുത്തൽ.

ആന നേരത്തെയും ഇത്തരത്തിൽ കാടുകയറിയതായാണ് പറയുന്നത്. അസമിൽ വച്ച് കൂട്ടാനയുടെ ആക്രമണം ഭയന്നാണ് പുതുപ്പള്ളി സാധു അന്ന് കാടുകയറിയത്. ഇന്നലെ വൈകിട്ടു നാലു മണിയോടെ വിജയ് ദേവരകൊണ്ടെ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവം ഉണ്ടായത്. ഷൂട്ടിങ് പായ്ക് അപ് ആയ ശേഷം ആനകളെ ലോറിയിൽ കയറ്റുന്നതിനിടെ പുതുപ്പള്ളി സാധുവിനെ, മണികണ്ഠൻ എന്ന മറ്റൊരു ആന പിന്നിൽ നിന്നു കുത്തുകയായിരുന്നു. മണികണ്ഠനും കാടു കയറിയെങ്കിലും, വൈകാതെ കണ്ടെത്തി തിരികെയെത്തിച്ചു. എന്നാൽ, സാധു ഭൂതത്താൻകെട്ടു വനത്തിലെ തേക്ക് പ്ലാന്റേഷനും മാട്ടുങ്കൽ തോടും കടന്നു തൊട്ടടുത്തുള്ള ചതുപ്പും താണ്ടുകയായിരുന്നു.

English Summary:

Operation Elephant Puthupally Sadhu- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT