ശബരിമല യോഗത്തിൽ നിന്ന് എഡിജിപി അജിത് കുമാറിനെ വെട്ടി; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു?
Mail This Article
×
തിരുവനന്തപുരം∙ ശബരിമല അവലോകന യോഗത്തിൽനിന്ന് എഡിജിപി അജിത് കുമാറിനെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നിന്നാണ് അജിത് കുമാറിനെ മാറ്റിയത്. ഡിജിപിയും ഇന്റലിജൻസ്, ഹെഡ് ക്വാർട്ടേഴ്സ് എഡിജിപിമാരും ആണ് യോഗത്തിൽ പങ്കെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അജിത് കുമാറിനെ ഒഴിവാക്കിയതെന്നാണ് വിവരം. ഇന്ന് അല്ലെങ്കിൽ നാളെ അജിത് കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി സമർപ്പിക്കുമെന്നാണ് വിവരം. ഇതിനു മുന്നോടിയായാണു മാറ്റിനിർത്തൽ എന്നാണു വിവരം.
English Summary:
Sabarimala Review Meeting: ADGP Ajith Kumar Excluded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.